അന്തരിച്ച പ്രശസ്ത സംവിധായകന് സംഗീത് ശിവന്റെ (65) സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കും. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ സംഗീത് ശിവന് അന്തരിച്ചത്.
പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ശിവന്റെ മകനായി 1959 ലാണ് സംഗീത് ശിവന് ജനിച്ചത്. എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. ബസു ബട്ടാചാര്യയുടെ രാഖ് എന്ന സിനിമയില്‍ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിട്ടായിരുന്നു തുടക്കം. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന് ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന് സന്തോഷ് ശിവന്റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ നായകനായ യോദ്ധയിലൂടെ എ.ആര്. റഹ്മാനെ മലയാള സിനിമയിലെത്തിച്ച സംവിധായകനും ഛായാഗ്രഹകനുമാണ് സംഗീത് ശിവന്. യോദ്ധ, വ്യൂഹം, ഗാന്ധര്‍വ്വം, നിര്‍ണ്ണയം, ഡാഡി, ജോണി, സ്നേഹപൂര്‍വം അന്ന തുടങ്ങി മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
രോമാഞ്ചം ഹിന്ദി റീമേക്കായ ‘കപ്കപി’യുടെ സംവിധാനം നിര്‍വഹിച്ച് റിലീസ് ഒരുക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ഭാര്യ ജയശ്രീ മക്കള്‍: സജന, ശന്തനു. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്, സംവിധായകന് സഞ്ജീവ് ശിവന് എന്നിവര്‍ സഹോദരങ്ങളാണ്.
Discussion about this post