നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപന്‍ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തില്‍ സത്യാവസ്ഥ പുറത്തുവരാന്‍ പോസ്റ്റ്മോര്‍ട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
32കാരനായ പ്രതി ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. പകല്‍ 11 മണിക്കായിരുന്നു സംഭവമെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസമാണ് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത മുഖ്യ പ്രതികള്‍ക്ക് തോക്കുകള്‍ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാബ് സ്വദേശികളായ അനുജ് തപനെയും സോനു സുഭാഷ് ചന്ദറിനെയും പിടികൂടിയത്. ഇരുവര്‍ക്കും ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങുമായി അടുത്ത ബന്ധമുണ്ട്. കേസിലെ മുഖ്യപ്രതികളായ വിക്കി ഗുപ്തയും സാഗര്‍പാലും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.
Discussion about this post