വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ സി.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സി.ഐ. സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വ്യാജരേഖ സമര്‍പ്പിച്ച് സൈജു ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.
മലയിന്‍കീഴ് പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ. ആയിരുന്ന എ.വി.സൈജുവിനെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് വനിതാ ഡോക്ടര്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു ഡോക്ടറുടെ പരാതി.
Discussion about this post