പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു. മലമ്പുഴ- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കാട്ടാനക്കൂട്ടം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് പിടിയാനയെ ട്രെയിന്‍ തട്ടിയത്.
പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം. തിരുവനന്തപുരം- ചെന്നൈ എക്സ്പ്രസ് ആണ് ആനയെ ഇടിച്ചത്. ട്രാക്കിനു സമീപമുള്ള താഴ്ചയിലേക്കാണ് ആന ഇടിയേറ്റുവീണത്. ആനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് വനപാലകരെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും പുലര്‍ച്ചെ 2 മണിയോടെ ചരിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം പിടിച്ചിട്ടു.
Discussion about this post