തിരുവനന്തപുരത്ത് കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കരമന സ്വദേശി അഖിലിനെ (22) ആണ് അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടാണ് അഖിലിനെ ആക്രമിച്ചത്. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കും അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുമുണ്ട്.
മൂന്നംഗസംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞയാഴ്ച ബാറിൽവച്ച് അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുൻകൂട്ടിയുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
മത്സ്യക്കച്ചടവക്കാരനായിരുന്നു അഖിൽ. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. അഖിലിൻ്റെ അലർച്ചകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പെൾ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കരമന അനന്ദു വധകേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
Discussion about this post