ബന്ധുക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞ് മൂന്നംഗ കുടുംബം ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയെയും അച്ഛനെയും മകനെയുമാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകന് അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന.
ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തി.
എന്തോ ദ്രാവകം കുപ്പിയില്‍ നിന്ന് കുടിച്ചു കസേരയില്‍ ഇരിക്കുന്ന മണിലാലിനെയാണ് കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പറയുന്നത്. തമിഴ്നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നല്കാന് വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്.
Discussion about this post